08:12pm 03 August 2026
NEWS
ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം': ലോക റെക്കോർഡ് നേട്ടവുമായി തൊടുപുഴ മഹാറാണി വെഡിങ് കളക്ഷന്‍സ്
03/08/2026  04:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തിലെ ഏറ്റവും വലിയ  സാരിപ്പൂക്കളം: ലോക റെക്കോർഡ് നേട്ടവുമായി തൊടുപുഴ മഹാറാണി വെഡിങ് കളക്ഷന്‍സ്

 

കൊച്ചി: ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ലോക റെക്കോർഡ് നേടി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ഡെസ്റ്റിനേഷനായ  മഹാറാണി വെഡിങ് കളക്ഷൻസ്. പരമ്പരാഗത രീതിയിലുള്ള പൂക്കളത്തിന് പകരം സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന റെക്കോർഡാണ് തൊടുപുഴയിലെ മഹാറാണി വെഡിങ് കളക്ഷൻസ് സ്വന്തമാക്കിയത്. യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറമാണ് റെക്കോർഡ് പ്രഖ്യാപിച്ചത്. വൈറ്റില ഫോറം മാളിൽ നടന്ന ചടങ്ങിൽ മൾട്ടിപ്പിൾ ഗിന്നസ് റോക്കോർഡ് ഹോൾഡറും യുആർഎഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) ചീഫ് എഡിറ്ററുമായ സുനിൽ ജോസഫിൽനിന്നും മഹാറാണി വെഡിങ് കളക്ഷൻസ് എംഡി റിയാസ് വി എ സാക്ഷ്യപത്രം ഏറ്റുവാങ്ങി. വ്യവസായ പ്രമുഖർ, സിനിമ- സീരിയൽ താരങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓണാഘോഷത്തിന്റെ ഭാഗമായി വൈറ്റില ഫോറം മാളിലെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, വൈവിധ്യമാർന്ന നിറങ്ങളിലുള്ള സിൽക്‌, കാഞ്ചീപുരം പട്ട് ഉൾപ്പെടെയുള്ള 2100 സാരികൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. തൊടുപുഴ മഹാറാണിയിലെ ജീവനക്കാർ ഒരുക്കിയ ഡിസൈൻ, പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷും മഹാറാണി ക്രിയേറ്റീവ് ടീമുമാണ് അണിയിച്ചൊരുക്കിയത്. സ്ത്രീത്വത്തെ ആഘോഷിക്കുക എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഇത്തരമൊരു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീത്വം ആഘോഷിക്കുന്നതിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും വലിയ സാരിപ്പൂക്കളം ഒരുക്കിയതെന്ന് @ലെസ് - മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ  റിയാസ് വി. എ. പറഞ്ഞു. പരമ്പരാഗത  കേരള തനിമയും ആധുനിക ഫാഷനും കോർത്തിണക്കി ഒരുക്കിയ ഈ സാരിപ്പൂക്കളത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം ഏറെ സന്തോഷം നൽകുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

വൈവിധ്യമാർന്ന വസ്ത്രശേഖരം, ന്യായവില, മികച്ച ഉപഭോക്തൃ സേവനം എന്നിവ തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസിന്റെ പ്രധാന സവിശേഷതകളാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള സാരികളുടെ അതുല്യ ശേഖരവും തൊടുപുഴ മഹാറാണിയിലുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img